ബത്തേരി . താഴത്തട്ടിൽ പുത്തൻ പോസ്റ്റു സൃഷ്ടിക്കാൻ കോൺഗ്രസ്, പ്രസിഡന്റിനും മറ്റു ഭാരവാഹികൾ
ക്കും പുറമേ ബൂത്ത് തലത്തിൽ സമൂഹമാധ്യമ കോഓർഡിനേറ്റർമാരെ നിയമിക്കാനാണ് കെപിസി സി ലീഡർഷിപ് ക്യാംപിൽ തീരുമാനം. ഇത് പുതിയ കാലത്ത് ടെക്നോളജികളിൽ അവബോധമുള്ളവരായിരിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിലൂടെയും (എസ്ഐആർ) വാർഡ് പുനഃക്രമീകരണത്തി ലൂടെയും യുഡിഎഫ് വോട്ടുകൾ പുറത്താകുന്നതു തടയുന്നതിൽ ബൂത്ത് കമ്മിറ്റികളുടെ പങ്ക് അംഗീകരിച്ചുകൊണ്ടുള്ള നിർദേശങ്ങളാ ണു ‘ലക്ഷ്യ 2026’ മാർഗരേഖയിലുള്ളത്.
നേതാക്കളുടെയും കമ്മിറ്റികളുടെയും ഔദ്യോ ഗിക ഹാൻഡിലുകളിൽ വരുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്നതുകൂടാതെ പ്രാദേശികമായ വിഷയങ്ങളിൽ സമൂഹമാധ്യമ ചർച്ചകൾക്കു നേതൃത്വം നൽകേണ്ടതും കോഓർഡിനേറ്റർമാ രുടെ ചുമതലയാകും. ബൂത്ത് തലത്തിൽ വാ ട്സാപ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം ശക്തമാ ക്കാനും നിർദേശമുണ്ട്. കോൺഗ്രസിൽ പതിവുള്ള നേതാവിൻ്റെ ഇഷ്ടക്കാർ സ്ഥാനം പിടിക്കൽ ഒഴിവാകും
ബൂത്തുതല സോഷ്യൽ മീഡിയ കോഓർഡ നേറ്റർമാരെ സജ്‌ജരാക്കാനായി ക്യാംപുകളു ണ്ടാകും. ഫെബ്രുവരി 1 മുതൽ 9 വരെയാണ് ബൂത്ത് സമ്മേളനങ്ങൾ. വോട്ടർപട്ടിക പരിശേ ധനയ്ക്കും വിലയിരുത്തലിനുമായി മണ്ഡലം തലങ്ങളിൽ നിശാക്യാംപ് സംഘടിപ്പിക്കും. എസ്ഐആർ സംബന്ധമായ സേവനങ്ങൾക്കുള്ള ഓൺലൈൻ ഹെൽപ് ഡെസ്‌ക് മാതൃക മാത്യു കുഴൽനാടൻ എംഎൽഎ ക്യാംപിൽ അവ തരിപ്പിച്ചു.
വാട്‌സാപ് നമ്പറിൽ വിവരങ്ങൾ നൽകി വോ ട്ടർപട്ടികയിൽ പേരുണ്ടോയെന്നു പരിശോധി ക്കാനും കൂട്ടിച്ചേർക്കാനുമെല്ലാം കഴിയുന്ന തര ത്തിലാണ് ഹെൽപ് ഡെസ്‌കിൻ്റെ പ്രവർത്തനം. 24 മണിക്കൂറും ഹെൽപ് ഡെസ്‌കിൻ്റെ സേവനം ലഭ്യമാക്കും.
താഴത്തട്ടിൽ പുത്തൻ പോസ്റ്റു സൃഷ്ടിക്കാൻ കോൺഗ്രസ്
Advertisement





































