നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല, ആർ ശ്രീലേഖ

Advertisement

തിരുവനന്തപുരം .ബിജെപിക്കെതിരെ തുറന്നടിച്ച് ആർ ശ്രീലേഖ.തന്നെ മേയർ ആക്കാമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകിയിരുന്നെന്ന് ശ്രീലേഖ.തീരുമാനം മാറിയത് അവസാന നിമിഷം എന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും ആർ ശ്രീലേഖ പ്രതികരിച്ചു.

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ആർ ശ്രീലേഖ ഉന്നയിക്കുന്നത്.ബിജെപി നേതൃത്വം വാക്കുപാലിച്ചില്ല.തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കൗൺസിലർ ആകാൻ വേണ്ടി മാത്രമല്ല.തന്നെ മേയർ ആക്കാമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം തന്നിരുന്നു.
തെരഞ്ഞെടുപ്പിന്റെ മുഖം താനാണെന്നും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കണമെന്നും നേതൃത്വം അറിയിച്ചു.എന്നാൽ അവസാന നിമിഷം തീരുമാനം മാറിയെന്നും ആർ ശ്രീലേഖ തുറന്നടിച്ചു.


പാർട്ടി പറഞ്ഞാലും വട്ടിയൂർക്കാവിലോ മറ്റു മണ്ഡലങ്ങളിലോ മത്സരിക്കാൻ താനില്ലെന്നും ആർ ശ്രീലേഖ.


ശ്രീലേഖയുടെ  പ്രതികരണത്തിൽ മേയർ വി വി രാജേഷ് ഒഴിഞ്ഞുമാറി.തനിക്ക് കാര്യം അറിയില്ലെന്നായിരുന്നു മറുപടി.


ശ്രീലേഖയുടെ തുറന്നുപറച്ചിലിൽ ബിജെപി നേതൃത്വം ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here