ഓട്ടോറിക്ഷാ തൊഴിലാളികളെ വിദേശ മലയാളി കുത്തിപരിക്കേൽപ്പിച്ചു

Advertisement

വർക്കല: തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ തൊഴിലാളികളെ വിദേശ മലയാളി കുത്തിപരിക്കേൽപ്പിച്ചു. തിരുവനന്തപുരം വർക്കല പാപനാശത്താണ് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റു. പാപനാശത്തെ ആൽത്തറമൂട് ജങ്‌ഷനിൽ ഓട്ടോ ഓടിക്കുന്ന സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റ പരിക്ക്‌. ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യുകെയിൽ താമസക്കാരനായ വക്കം സ്വദേശിയായ സുരേഷാണ് അക്രമി. ഇദ്ദേഹം ഞായർ പകൽ 3.30ഓടെ പാപനാശം ആൽത്തറമൂട് ജങ്‌ഷനിൽ എത്തുകയും ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റം നടത്തുകയുമായിരുന്നു. സന്ദീപിനെ മർദിക്കുന്നത്‌ കണ്ട ഓട്ടോ തൊഴിലാളി സുരേഷ് ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. നാട്ടുകാർ വർക്കല പൊലീസിൽ അറിയിച്ചു. ടൂറിസം പൊലീസും വർക്കല പൊലീസുമെത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത് . ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here