തിരുവനന്തപുരം. പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ വന്നതിന് പിന്നിൽ തികച്ചും രാഷ്ട്രീയ താൽപര്യം.വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നും,നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.അതേ സമയം വി.ഡി.സതീശനെതിരെ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ടിന്റെ പകർപ്പ് പുറത്തുവന്നു
.സിബിഐ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാകും.
ഒരു വർഷം മുൻപാണ് യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ ആയിരിക്കെ ശുപാർശകളടങ്ങിയ റിപ്പോർട്ട്
മുഖ്യമന്ത്രിക്ക് കൈമാറുന്നത്.പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ
എഫ്‌സിആർഎ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലും നിയമലംഘനമുണ്ട്.
എഫ്.സി.ആർ.എ നിയമം 2010 ലെ സെക്ഷൻ 3 (2) (a) പ്രകാരം സിബിഐ അന്വേഷണം
നടത്തണമെന്നാണ് വിജിലൻസിന്റെ ശുപാർശ.കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2 ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.തനിക്കെതിരെ ഏതു
അന്വേഷണം നടത്തിയാലും കുഴപ്പമില്ലെന്നും,രാഷ്ട്രീയമായി നേരിടുമെന്നും വി.ഡി സതീശൻ.
മണപ്പാട്ട് ഫൌണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചതെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.അതേ സമയം കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുകൂലമായ വിജിലൻസ് റിപ്പോർട്ടും ഇന്ന് പുറത്തു വന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ വിജിലൻസ് ഡയറക്ടറേറ്റ് സർക്കാരിന് നൽകിയ കത്താണ് പുറത്തു വന്നത്.
പുനർജനി പദ്ധതിയുടെ പണം വി ഡി സതീശൻ്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സ്പീക്കറുടെ വിശദീകരണ കത്തിന് നൽകിയ മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്.സ്പീക്കറുടെ അനുമതിയില്ലാതെ വി.ഡി സതീശൻ വിദേശത്ത് പോയതായി മുൻ വിജിലൻസ് ഡയറക്ടർ ശുപാർശ നൽകിയിരുന്നു.ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കർ വിശദീകരണം നൽകിയത്.
ഡി സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ , പിന്നിലെന്ത്
Advertisement





































