തച്ചൻകുറിച്ചി.ഇനി ജല്ലിക്കെട്ട് ആവേശം
തമിഴ് നാട്ടിൽ ജല്ലിക്കെട്ട് തുടങ്ങി
പുതുക്കോട്ടയിലാണ് ആദ്യ മത്സരം നടന്നത്
തമിഴ് നാട്ടിൽ പൊങ്കൽക്കാലത്തെ ആവേശങ്ങളിലൊന്നാണ് ജല്ലിക്കെട്ട്. പൊങ്കൽ ആഘോഷങ്ങൾക്ക് മുൻപ് തന്നെ ജല്ലിക്കെട്ട് ആഘോഷം തമിഴ് നാട്ടിൽ തുടങ്ങി കഴിഞ്ഞു. പുതുക്കോട്ടയിലാണ് ഈ വർഷത്തെ ആദ്യമത്സരം നടന്നത്.
തച്ചൻകുറിച്ചിയിലായിരുന്നു ആദ്യ ജല്ലിക്കെട്ട്. സെന്റ് വിണ്ണേർപ്പ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയായിരുന്നു ജല്ലിക്കെട്ട്. മന്ത്രി രഘുപതി ഉദ്ഘാടനം ചെയ്തു. മൂന്നുറോളം കാളക്കൂറ്റന്മാർ മത്സരത്തിനിറങ്ങി. അഞ്ഞൂറോളം വീരന്മാർ കാളകളെ മെരുക്കാനും.
പൊങ്കലിനും ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയ ജല്ലിക്കെട്ട് മത്സരങ്ങൾ പൊങ്കൽ കഴിഞ്ഞും തുടരും. മധുരയിലാണ് പ്രശസ്തമായ മത്സരങ്ങൾ നടക്കുക. അവണിയാപുരത്ത് 15നും പാലമേട് 16നും അളങ്കനല്ലൂരിൽ 17നുമാണ് ജല്ലിക്കെട്ട് മത്സരങ്ങൾ നടക്കുക.




























