തിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രാഥമിക മുന്നൊരുക്കങ്ങൾ വിലയിരുത്തി ബിജെപി കോർ കമ്മിറ്റി യോഗം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും
ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽ ഡി എഫും നിയമസഭാ തെരഞ്ഞെടുപ്പിലും കൈ കോർക്കുമെന്നും ജനറൽ സെക്രട്ടറി എം ടി രമേശ്. അതിനെ മറികടക്കാൻ ബി ജെ പി രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്ന് എം ടി രമേശ് പറഞ്ഞു. സർക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾക്കും കോർ കമ്മിറ്റി രൂപം നൽകി. ശബരിമല സ്വർണ കൊള്ള CBI അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കും.ശബരിമലയിലേത് എൽഡിഎഫ് – യുഡിഎഫ് സംയുക്ത കൊള്ള.മകരജ്യോതി ദിവസമായ ജനുവരി 14 ന് കേരളത്തിലെ വീടുകളിലും, പ്രധാന കേന്ദ്രങ്ങളിലും ശബരിമല സംരക്ഷണ ദീപം തെളിയിക്കും.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന നേതൃ യോഗത്തിൽ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച BJP ജനപ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും യോഗത്തിൽ ചർച്ച ചെയ്യുമെന്നും എം ടി രമേശ്..
Home News Breaking News ശബരിമല സ്വർണ കൊള്ള CBI അന്വേഷിക്കണമെന്നാവശ്യപ്പെട്ട് BJP പ്രക്ഷോഭം സംഘടിപ്പിക്കും,അമിത് ഷാ ജനുവരി 11 ന്...






































