തിരുവനന്തപുരം. കെ-ടെറ്റ് യോഗ്യതയിൽ പുതിയ ഉത്തരവ് ഇറങ്ങിയതോടെ പ്രതിഷേധത്തിൽ അധ്യാപക സംഘടനകൾ. സിപിഐഎമ്മിന്റെ അധ്യാപക സംഘടനയായ KSTA അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.
65,000ത്തിലധികം അധ്യാപകരുടെ ഭാവിയെ ബാധിക്കുന്ന ഉത്തരവാണെന്നാണ് വിലയിരുത്തൽ. നടപടി സർക്കാർ പുനർ പരിശോധിക്കണമെന്നും കോടതിയിൽ റിവ്യൂപെറ്റീഷൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും KSTA ആവശ്യപ്പെട്ടു. നിലവിൽ നിയമനാംഗീകാരം ലഭിച്ചതും സർവ്വീസിൽ തുടരുന്നതുമായ അധ്യാപകരെ കെ-ടെറ്റിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് AHSTA നിലപാട്.







































