മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവം… സീരിയല്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Advertisement

കോട്ടയം: മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.
സംഭവത്തില്‍ കോട്ടയം ചിങ്ങവനം പൊലീസാണ് കേസ് എടുത്തത്. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
അതേസമയം, മരിച്ച തമിഴ്‌നാട് സ്വദേശി തങ്കരാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ലോട്ടറി തൊഴിലാളിയായ തങ്കരാജ് (60) ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസിന്റെ തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
ഡിസംബര്‍ 24ന് വൈകീട്ട് നാട്ടകം ഗവ. കോളജിന് സമീപത്താണ് സിദ്ധാര്‍ഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here