ശംഖുമുഖത്തു ഡിജെ പാർട്ടിക്കിടെ പോലീസും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി, പരാതി

Advertisement

തിരുവനന്തപുരം. പുതുവർഷ തലേന്ന് ശംഖുമുഖത്തു ഡിജെ പാർട്ടിക്കിടെ പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്.എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങൾ.SFI പ്രവർത്തകരും പോലീസും തമ്മിൽ
വാക്കേറ്റം ഉണ്ടാകുന്നതും ദൃശ്യങ്ങളിലുണ്ട്.


പോലീസ് നടത്തിയ ലാത്തിച്ചാർജിൽ
എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പടെ
ഒട്ടേറെപ്പേർക്ക് പരിക്കേറ്റെന്നായിരുന്നു
പരാതി.12 മണി കഴിഞ്ഞിട്ടും പാർട്ടി
നിർത്താത്തതിനെ തുടർന്നു ഇടപെട്ടുവെന്നാണ് പോലീസ് വാദം.
എന്നാൽ പരിപാടിയിൽ വോളണ്ടിയർമാരായി
എത്തിയ എസ്എഫ്ഐ പ്രവർത്തകരെ മുൻ
വൈരാഗ്യത്താൽ പ്രകോപനമില്ലാതെ
പോലീസ് മർദ്ദിച്ചുവെന്നാണ് എസ്എഫ്ഐക്കാർ പറയുന്നത്.
ഇതു വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ്
പുറത്തു വന്നത്.

എ സി പി ഉൾപ്പടെ സ്ഥലത്തു ഉള്ളപ്പോഴായിരുന്നു സംഘർഷം ഉണ്ടായത്.
എസ് എഫ് ഐ പ്രവർത്തകരുടെ തലയിലും
മുതുകിലും ഗുരുതര പരിക്കേറ്റിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി
നൽകുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here