തിരുവനന്തപുരം. ശബരിമല സ്വർണ്ണകൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തു.കട്ടിളയിൽ പതിച്ചിരുന്നു ഏഴു പാളികളിൽ നിന്നുള്ള സ്വർണ്ണം കവർന്നെന്നാണ് SIT കണ്ടെത്തൽ.വ്യാളീ രൂപവും ശിവരൂപവും അടങ്ങുന്ന
പ്രഭാ മണ്ഡലവും കവർന്നെന്നും കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.കൊള്ളയടിച്ച
സ്വർണ്ണം കണ്ടെത്തിയിട്ടില്ലെന്നും SIT കോടതിയെ അറിയിച്ചിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി,പങ്കജ് ഭണ്ടാരി,ഗോവർദ്ധൻ എന്നിവർക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷയിലാണ്
എസ്.ഐ.റ്റി നിർണ്ണായക വിവരങ്ങൾ വ്യക്തമാക്കുന്നത്.കട്ടിളപ്പാളി ഒറ്റപ്പാളിയല്ല ഏഴു പാഴികളാണ്.
ഇവയാണ് ഇളക്കിയെടുത്തു അമ്പത്തൂരുള്ള സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്.ദശാവതാരങ്ങള്‍
ആലേഖനം ചെയ്ത രണ്ട് പാളി.രാശി ചിഹ്നങ്ങളുളള രണ്ട് പാളികളും മുകള്‍പ്പടി പാളികളും.വ്യാളീ
രൂപവും ശിവരൂപവും അടങ്ങുന്ന പ്രഭാമണ്ഡലം.ഇത്രയുമാണ് കട്ടിളപ്പാളിയില്‍ ഉള്‍ക്കൊളളുന്നതെന്നും
ഇവയാണെന്നും ഇത് കവർന്നെന്നുമാണ് എസ്.ഐ.റ്റി പറയുന്നത്.സ്മാർട്ട് ക്രിയേഷൻസ് സിഇഒ
പങ്കജ് ഭണ്ടാരിയെ ചോദ്യം ചെയ്തതിൽ ഇക്കാര്യം വ്യക്തമായെന്നും എസ്.ഐ.റ്റി പറയുന്നു.
അതിനിടെ കേസിലെ തൊണ്ടിമുതൽ എത്രയും വേഗം കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും നല്‍കിയത് ശബരിമലയിലെ സ്വര്‍ണം എന്ന് ഉറപ്പില്ലെന്നാണ് SIT കോടതിയിൽ അറിയിച്ചത്.ഇരുവരും സ്വര്‍ണം ഹാജരാക്കി തന്നതാണെന്നും എസ്.ഐ.റ്റി.പങ്കജ് ഭണ്ഡാരി ഹാജരാക്കിയത് 109 ഗ്രാം സ്വര്‍ണം.ഗോവര്‍ധന്‍ ഹാജരാക്കിയത് 474 ഗ്രാം സ്വര്‍ണം.ഇരുവരും ഹാജരാക്കിയത് സന്നിധാനത്ത് നിന്ന് കൊണ്ടു പോയ മുഴുവന്‍ ഉരുപ്പടികളിലെയും സ്വര്‍ണം എന്ന പേരിലാണെന്നും, കട്ടിളപ്പാളിയിലും ദ്വാരപാലക പാളികളിലും തൂണുകളിലെ പാളികളിലുമായി ഇതില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായെന്നും എസ്.ഐ.റ്റി പറയുന്നു.അന്വേഷണം നടക്കുന്നത് നഷ്ടമായ ഈ സ്വര്‍ണം കണ്ടെത്താനെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചിട്ടുണ്ട്.ശബരിമലയിൽ നിന്നും ശേഖരിച്ചു വി.എസ്.എസ്.സിയിലേക്ക്
അയച്ച പരിശോധന ഫലം നിർണ്ണായകമാണെന്നും SIT അറിയിച്ചു.
Home News Breaking News ശബരിമല സ്വർണ്ണകൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന പുതിയ വിവരങ്ങൾ പുറത്തു, അന്വേഷകർ പോലും നടുങ്ങി







































