പുതുവർഷത്തിൽ ഇന്ധന സർചാർജ് കെഎസ്ഇബി കൂട്ടി. പ്രതിമാസ ബിൽ നൽകുന്നവർക്ക് യൂണിറ്റിന് 8 പൈസയാണ് സർച്ചാർജ്. കഴിഞ്ഞ മാസം അഞ്ചു പൈസയായിരുന്നു.
അതേസമയം ദ്വൈമാസ ബില്ലുകാർക്ക് കഴിഞ്ഞമാസം യൂണിറ്റിന് 8 പൈസയായിരുന്നത് ഈ മാസം 7 പൈസയായി കുറഞ്ഞു. നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി. ഇത് നികത്തുന്നതിനാണ് സർച്ചാർജ്.

































