കണ്ണൂർ .പാനൂർ കൂറ്റേരിയിൽ സിപിഎം പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം.
കൂറ്റേരി മഠം സുരേഷ് ബാബുവിൻ്റെ വിടിൻ്റെ ജനലാണ് കല്ലെറിഞ്ഞ് തകർത്തത്. ബിജെപി , ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. റിട്ടയേർഡ് ബിഎസ്എൻഎൽ ജീവനക്കാരനായ സുരേഷ് ബാബു തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് സ്വാധീനമുള്ള മേഖലയിൽ എൽ ഡി എഫ് ആണ് ജയിച്ചത്. ഇതിലെ വിരോധമാണ് അക്രമത്തിനു പിന്നിലെന്നാണ് ആരോപണം. പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി.







































