തൃശൂർ. ഡിസിസിയെ വെല്ലുവിളിച്ച് മറ്റത്തൂരിൽ പ്രകടനവുമായി ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ട കോൺഗ്രസ് നേതാക്കൾ
ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തിയായിരുന്നു പ്രതിഷേധ പ്രകടനം
പുറത്താക്കപ്പെട്ട നേതാക്കൾ കോൺഗ്രസിന്റെ കൊടികളേന്തി കോൺഗ്രസ് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി
നേതാക്കളെ പുറത്താക്കുകയും കർശന നടപടിയുമായി ഡിസിസി മുന്നോട്ടുപോകുന്നതിനിടയിലാണ് വെല്ലുവിളിച്ചുള്ള പ്രതിഷേധ പ്രകടനം ഇതിനിടെ സമാന്തര ചർച്ചയുമായി KPCC നേതൃത്വം രംഗത്തുണ്ട്
മറ്റത്തൂരിലെ വിമത കോൺഗ്രസ് നേതാക്കളുമായി കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം റോജി എം ജോൺ എം.എൽ.എ ചർച്ച നടത്തി
മുൻ ഡിസിസി ജനറൽ സെക്രട്ടറി TN ചന്ദ്രനടക്കമുള്ള നേതാക്കൾ അങ്കമാലിയിലെത്തിയാണ് റോജിയുമായി ചർച്ച നടത്തിയത്
ഡിസിസിയുടെ അച്ചടക്കം നടപടി നിലനിൽക്കെയാണ് കെപിസിസിയുടെ സമാന്തര ഇടപെടൽ
റോജിയുമായി നടത്തിയ ചർച്ച പൂർണ്ണ തൃപ്തികരം എന്നും KPCC തീരുമാനം വരെ രാജിവെക്കില്ലെന്നും വിമത നേതാവ് ടി എൻ ചന്ദ്രൻ
KPCC നിർദ്ദേശം ലഭിക്കും വരെ മുന്നോട്ടുപോകാൻ DCC പ്രസിഡന്റിന്റെ തീരുമാനം
നടപടികളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ജോസഫ് ടാജറ്റ്
പാർട്ടി നിർദേശം തള്ളിയവരെ അയോഗ്യരാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകും
കെപിസിസി നിർദ്ദേശം ലഭിക്കും വരെ നടപടിയിൽ ഉറച്ചുനിൽക്കാനും ഔദ്യോഗിക പക്ഷത്തിൻറെ തീരുമാനം.







































