പി എം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചത് തിരിച്ചടിയായെന്ന് സി പി എം
വിമർശനം

Advertisement

തിരുവനന്തപുരം.പി എം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചത് തിരിച്ചടിയായെന്ന്
വിമർശനം

CPIM സംസ്ഥാന സമിതിയിലാണ് രൂക്ഷ വിമർശനം
CPM – BJP ധാരണ എന്ന UDF പ്രചരണത്തിന് ഒരളവ് വരെ വിശ്വാസ്യത കിട്ടി

ഇതിന് കാരണം പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചതാണെന്ന് സംസ്ഥാന സമിതി അംഗങ്ങൾ
പത്മകുമാറിന് എതിരെ നടപടി എടുക്കാത്തത്
തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് വിമർശനം

അറസ്റ്റിലായിട്ടും നടപടി എടുക്കാതിരുന്നത് എതിരാളികൾ വൻ തോതിൽ പ്രചരിപ്പിച്ചു

ഇത് സമൂഹത്തിൽ സംശയത്തിന് ഇടയാക്കിയെന്നും വിമർശനം
അയ്യപ്പ സംഗമത്തിനെതിരെയും CPIM ൽ വിമർശനം

ഇടതു സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത്
വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു

പിന്നീട് പുറത്തുവന്ന സ്വർണ്ണക്കൊള്ളയും വ്യാഖ്യാനങ്ങൾക്ക് ആക്കംകൂട്ടി എന്നും വിമർശനം.
ആലസ്യം വിനയായി

തദ്ദേശ തെരഞ്ഞെടുപ്പിൽ ആലസ്യം വിനയായെന്ന് വിമർശനം

വിമർശനം CPM സംസ്ഥാന സമിതിയിൽ

സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ജയം ഉറപ്പിച്ചായിരുന്നു പ്രവർത്തനം

ഇത് പ്രവർത്തകരെ അലസരാക്കി

ജയിക്കുമെന്ന അമിത ആത്മവിശ്വാസം സ്ഥാനാർഥി നിർണയത്തെയും ബാധിച്ചു
സോഷ്യൽ മീഡിയ വിഭാഗം പരാജയം

പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിനെതിരെ സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

സമൂഹമാധ്യമങ്ങളിലെ എതിർപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽപരാജയപ്പെട്ടു

യുഡിഎഫിന്റെ സംവിധാനങ്ങളുടെ കിടപിടിക്കുന്ന പ്രതിരോധം തീർക്കാനായില്ലെന്നും വിമർശനം
ഭരണവിരുദ്ധ വികാരം ഇല്ലെന്ന് CPM സംസ്ഥാന സമിതിയും

തദ്ദേശ തെരഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് CPIM സംസ്ഥാന സമിതി

സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ച

രാഷ്ട‌്രീയ പ്രചരണ ജാഥ വേണമെന്ന് ആവശ്യം


സ്വർണക്കൊള്ള തിരിച്ചടിയായി എന്ന് തുറന്നു പറയാൻ സിപിഎം തയാറാകുമോ എന്നതാണ്  നിർണായകം. ഭരണവിരുദ്ധ വികാരം പ്രാദേശിക ഭരണകൂടങ്ങൾക്കെതി രെന്നു സമർഥിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.
പരാജയം മറികടക്കാനും ജനവിശ്വാസം തിരിച്ചു പിടിക്കാനുമുള്ള തിരുത്തൽ നടപടികളും സിപിഎം പ്രഖ്യാപിച്ചേക്കും.തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന സമിതിയോഗം തിങ്കളാഴ്ച സമാപിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here