ശബരിമല സ്വർണ്ണക്കൊള്ള, പുരാവസ്തു കടത്ത് ആരോപണത്തിൽ തെളിവ് ലഭിച്ചാൽ മറ്റൊരു കേസ് വരും

Advertisement

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ പുരാവസ്തു കടത്ത് ആരോപണത്തിൽ തെളിവ് ലഭിച്ചാൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യാൻ SIT. സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നൽകിയ ദിണ്ടിഗൽ സ്വദേശി ഡി.മണി
നാളെ ചോദ്യം ചെയ്യലിനു ഹാജരാകാനാണ്
നോട്ടീസ് നൽകിയിരിക്കുന്നത്.  മണിക്കൂ പുറമെ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവർക്കും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ജയിലിൽ കഴിയുന്ന പങ്കജ് ഭണ്ടാരിയെയും ഗോവർദ്ധനെയും കൂടുതൽ ചോദ്യംചെയ്യാൻ നാളെ SIT കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ച ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണം ഗോവർദ്ധനു കൈമാറിയതായി SIT കണ്ടെത്തിയെങ്കിലും ഇത് ഗോവർദ്ധൻ ആർക്ക് കൈമാറി എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല…

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here