തിരുവനന്തപുരം. കഴക്കൂട്ടത്ത് നാല് വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശിനി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറിനെയാണ് കഴക്കൂട്ടത്തെ ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ചത്.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ആകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മയേയും ആണ്‍സുഹൃത്തിനേയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദര്‍ (4) നെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നിലയില്‍ കൊണ്ടുവന്നത്.
വൈകിട്ട് 5 50 ഓടുകൂടിയായിരുന്നു ആശുപത്രിയില്‍ എത്തിയത്. കഴക്കൂട്ടത്തെ ഒരു ലോഡ്ജിലാണ് ഇവര്‍ താമസിക്കുന്നത്. ഭക്ഷണം കഴിച്ച് കിടന്ന ശേഷം ഉണര്‍ന്നില്ല എന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മ പറഞ്ഞത്.
പ്രാഥമിക പരിശോധനയില്‍ തന്നെ കുഞ്ഞിന്റെ കഴുത്തില്‍ കഴുത്ത് ഞെരിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തില്‍ ബലപ്രയോഗം നടന്നിട്ടുണ്ട് എന്ന് തെളിയിക്കുന്ന പാടുകള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
Home News Breaking News കഴക്കൂട്ടത്ത് നാല് വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി,അമ്മയേയും ആണ്‍സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു






































