മുഖ്യമന്ത്രിയും മന്ത്രിമാരും MLAമാരും
കേന്ദ്ര വിരുദ്ധ സമരത്തിന്

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിയും മന്ത്രിമാരും MLAമാരും
കേന്ദ്ര വിരുദ്ധ സമരത്തിന്.ജനുവരി
12ന് തിരുവനന്തപുരത്താണ് സമരം.
ഇന്നത്തെ എൽഡിഎഫ് യോഗത്തിലാണ്
തീരുമാനം.നിയമസഭാ തിരഞ്ഞെടുപ്പിന്
മുന്നോടിയായി സംസ്ഥാന ജാഥനടത്താനും
ധാരണയായി.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക്
പിന്നാലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും
എം.എൽ.എമാരും കേന്ദ്രവിരുദ്ധ സമരത്തിന്
ഇറങ്ങുന്നത്.ലോകസഭാ തിരഞ്ഞെടുപ്പിന്
മുൻപ് ഡൽഹിയിൽ മുഖ്യമന്ത്രിയും
മന്ത്രിമാരും നടത്തിയ സമരത്തിൻെറ
മാതൃകയിലാണ് തിരുവനന്തപുരത്തും
സമരം നടത്തുന്നത്.സമരവേദി എവിടെ
എന്ന്  നിശ്ചയിച്ചിട്ടില്ല.തൊഴിലുറപ്പ്
പദ്ധതിയിലെ മാറ്റങ്ങൾ ക്ഷേമ പെൻഷനിലെ
കേന്ദ്രവിഹിതം കുടിശിക, വായ്പാ പരിധി
വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങൾ
ഉന്നയിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും
കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങുന്നത്
തിരുവനന്തപുരത്തെ സമരത്തിൻെറ
തുടർച്ചയായി മറ്റ് സമരങ്ങളും ആസൂത്രണം
ചെയ്യുന്നുണ്ട്.തദ്ദേശതിരഞ്ഞെടുപ്പിലെ
തോൽവിയുടെ പാഠങ്ങൾ ഉൾക്കൊണ്ടുളള
തിരുത്തൽ നടപടിയായിട്ട് കൂടിയാണ്
കേന്ദ്രവിരുദ്ധ സമരത്തെ സിപിഐഎം
കാണുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന്
മുന്നോടിയായി സംസ്ഥാന തല ജാഥ
നടത്താനും ഇന്നത്തെ എൽഡിഎഫ്
യോഗത്തിൽ ധാരണയായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here