പത്തനംതിട്ട: സെെക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. പത്തനംതിട്ട ഇലന്തൂർ വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ത് ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരവേ സെെക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടി സെെക്കിളിലിരുന്ന് നിലവിളിക്കുന്നതും ഉടനടി ഗേറ്റിലിടിച്ച് മറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗേറ്റിലിടിച്ച ഉടനെ കുട്ടി തെറിച്ചുപോയി ഭിത്തിയിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
































