ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. മുനീറയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു മുനീറയെ ഭര്‍ത്താവ് ജബ്ബാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മുനീറ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആറ് മണിയോടെയാണ് മുനീറ മരിച്ചത്. സംഭവത്തില്‍ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
































