തിരുവനന്തപുരം. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസിനെ ചൊല്ലി ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും നേർക്ക് നേർ.
ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടു. തൽക്കാലം സാധ്യമല്ലെന്ന് വി കെ പ്രശാന്തിന്റെ മറുപടി.ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിലാണ് പ്രശാന്തിന്‍റെ ഓഫീസ് പ്രവർത്തിക്കുന്നത്. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ R ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വാടക കരാർ കാലാവധി മാർച്ച് വരെ ഉണ്ടെന്നും ഒഴിയുന്ന കാര്യം അതിനുശേഷം ആലോചിക്കാം എന്നുമായിരുന്നു MLAയുടെ മറുപടി. കോർപ്പറേഷൻ ഭരണം ഏറ്റെടുത്ത ബിജെപിയും പ്രതിപക്ഷത്തുള്ള സിപിഎമ്മും
രാഷ്ട്രീയ പോര് ആരംഭിച്ചു എന്ന് ഇതോടെ വ്യക്തമായി.കൗണ്‍സിൽ തീരുമാന പ്രകാരമാണ് പ്രശാന്തിന്‍റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്.കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എം എൽ എക്ക് ഓഫിസ് ഒഴിയേണ്ടി വരും.
കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപറേഷന്‍റെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ നിശ്ചിത തുകയ്ക്ക് മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാം.
മാർച്ച് വരെ കാലാവധിയുണ്ട്
അതിനുമുമ്പ് ഒഴിപ്പിക്കണമെങ്കിൽ നിങ്ങളുടെ വഴി നോക്കാൻ പറഞ്ഞുവെന്ന് വി.കെ പ്രശാന്ത് എംഎൽഎ പറഞ്ഞു
ആരുടെ എങ്കിലും പ്രേരണ കൊണ്ട് വിളിച്ചതെന്നാണ് കരുതുന്നത്.ഇതൊരു സൂചനയാണ്
നഗരസഭയിൽ ബിജെപി ജയിച്ചപ്പോൾ ബാക്കിയുള്ളവർ നാടുവിട്ടു പോകണം എന്നാണോ. ഇത് വെള്ളരിക്ക പട്ടണം അല്ല
ജനാധിപത്യപരമായി അല്ല പെരുമാറിയത്
പ്രേരണയില്ലാതെ വിളിക്കുമെന്ന് കരുതുന്നില്ല
കൗൺസിലാണ് നിയമപരമായി തീരുമാനിക്കേണ്ടത്
ഇനി റദ്ദാക്കണമെങ്കിൽ കൗൺസിൽ തീരുമാനിക്കണംഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ല എന്നും പ്രശാന്ത് പ്രതികരിച്ചു.
































