കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം ചരിത്രത്തിൽ ആദ്യമായി UDF ന്

Advertisement

കോഴിക്കോട് .ജില്ലാ പഞ്ചായത്ത് ഭരണം ചരിത്രത്തിൽ ആദ്യമായി UDF നേടി. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു

നറുക്കെടുപ്പ് നടന്ന നാലു ഗ്രാമ പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ എൽഡിഎഫും രണ്ടിടങ്ങളിൽ യു.ഡി എഫും അധികാരത്തിലെത്തി

ഇതിൽ മൂടാടി പഞ്ചായത്ത് LDF നിലനിർത്തിയപ്പോൾ തിരുവള്ളൂർ പഞ്ചായത്ത് യു.ഡി എഫിൽ നിന്ന് LDF പിടിച്ചെടുത്തു
നന്മണ്ട, കോട്ടൂർ ഗ്രാമ പഞ്ചായത്തുകൾ UDF പിടിച്ചെടുത്തു

നറുക്കെടുപ്പ് നടന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരിടത്ത് ജനകീയ മുന്നണിയും മറ്റൊരിടത്ത് UDF ഉം ഭരണം പിടിച്ചെടുത്തു ഒന്ന് LDF നിലനിർത്തി

വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണമാണ് LDF ന് നഷ്ടമായത് UDF-RMP സഖ്യമായ ജനകീയ മുന്നണിയ്ക്കാണ് അധികാരം ലഭിച്ചത്. RJD അംഗത്തിൻ്റെ വോട്ടു മാറി കുത്തിയതാണ് ഭരണമാറ്റത്തിന് കാരണം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണം 25 വർഷത്തിന് ശേഷം UDF പിടിച്ചെടുത്തു

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം LDF നിലനിർത്തി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here