ചെന്നെ ..ഡിണ്ടികല്ലിലെ ഡി മണി എന്നാൽ അടിമുടി ദുരൂഹതയാണ്. ഓട്ടോ ഡ്രൈവറിൽ നിന്ന് തുടക്കം. പിന്നീടുണ്ടായ സാമ്പത്തിക വളർച്ചയാണ് ദുരൂഹത നിറക്കുന്നത്. ആറു വർഷം കൊണ്ട് ഉണ്ടായ മണിയുടെ സാമ്പത്തിക വളർച്ച നാട്ടുകാരെ ഉൾപ്പെടെ ഞെട്ടിച്ചതാണ്.
ഓട്ടോ ഡ്രൈവർ ആയാണ് ഡി മണിയുടെ തുടക്കം. ആളുകൾ മണിയെ ഓർത്തെടുക്കുന്നതും അങ്ങനെതന്നെ. പിന്നീട് തീയറ്ററിൽ കാൻറീൻ നടത്തി പോപ്കോൺ കച്ചവടം ചെയ്ത മണിയേയും നാട്ടുകാർ മറന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ മണിയുടെ സാമ്പത്തിക വളർച്ച ദുരൂഹമാണ്. പെട്ടെന്നൊരു നാൾ ഫിനാൻസ് സ്ഥാപന നടത്തിപ്പുകാരനായി ആളുകൾക്ക് മുൻപിൽ മണി പ്രത്യക്ഷപ്പെട്ടു. ഗോൾഡ് ലോൺ ബിസിനസിലേക്ക് എത്തിയത് എങ്ങനെയെന്ന് ആർക്കും അറിയില്ല. സാധാരണക്കാരനും ഉയർന്ന വിദ്യാഭ്യാസം ഇല്ലാത്ത ആളുമായ മണിക്ക് എങ്ങനെ ഇത്രയും വലിയ സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിഞ്ഞു എന്നതായിരുന്നു നാട്ടുകാരുടെ സംശയം. പ്രാദേശികമാധ്യമപ്രവർത്തകനായും ഇടക്കാലത്ത് മണി അറിയപ്പെട്ടിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് പിന്നാലെയാവണം എം എസ് സുബ്രഹ്മണി ഡി മണിയായി. ദാവൂദ് മണി അല്ലെങ്കിൽ ഡയമണ്ട് മണി എന്ന ഡി മണി.
കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം എത്തിയത് ഡിണ്ടിഗൽ റൗണ്ട് റോഡിലുള്ള എം എസ് ആർ ഡി എന്ന മണിയുടെ ഓഫീസ് കെട്ടിടത്തിലാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഇവിടെ നടക്കുന്നത് എന്നാണ് മണി പറഞ്ഞത്. ഈ ദുരൂഹതകളുടെ എല്ലാം ചുരുൾ എസ്ഐടി അഴിക്കുമോ എന്ന് കാത്തിരുന്നു കാണാം.
Home News Breaking News ഓട്ടോഡ്രൈവർ കാൻ്റീൻ നടത്തിപ്പ് പോപ് കോൺ കച്ചവടം ഫിനാൻസ് ഡി മണിയുടെ ഞെട്ടുന്ന വളർച്ച





































