തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഡി മണിയെ
കേന്ദ്രീകരിച്ചു അന്വേഷണം വ്യാപിപ്പിച്ചു
എസ്.ഐ.റ്റി.അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെയാണ് SIT നീക്കം.താൻ ഡി മണിയല്ല എന്നും എം.എസ് മണിയാണെന്നുമായിരുന്നു
മണിയുടെ വാദം.എന്നാൽ ഇയാളുടെ പേരിലുള്ള മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നുവെന്ന്
അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡി മണിയുടെ കൂട്ടാളിയായ ശ്രീ കൃഷ്ണന്റെ
മൊഴികളിലും വൈരുധ്യമുണ്ട്.ഉണ്ണികൃഷ്ണൻ
പോറ്റിയെ അറിയില്ലെന്ന് ഡി മണി പറഞ്ഞതും
അന്വേഷണ സംഘം തള്ളുന്നുണ്ട്.അതേ സമയം വിദേശ വ്യവസായിയിൽ നിന്നും
വീണ്ടും SIT വിശദമായ മൊഴി രേഖപ്പെടുത്തും.





































