തിരുവന്തപുരം. തിരഞ്ഞെടുപ്പ് തോൽവിക്ക് ശബരിമല സ്വർണക്കൊള്ള കാരണമായോ എന്നത് സംബന്ധിച്ച തർക്കങ്ങൾക്കിടെ ഫലം അവലോകനം ചെയ്യുന്നതിനായുള്ള സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം.
ശബരിമല തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായില്ലെന്ന എം വി ഗോവിന്ദൻറെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. ശബരിമലയും പരാജയ കാരണമായിരിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അഭിപ്രായം. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷങ്ങൾ അകന്നതും തിരിച്ചടിയായോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയും ചേരും.




































