തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന കെ.പി ശങ്കർദാസ്, എൻ.വിജയകുമാർ എന്നിവരെ ഇന്ന് മൂന്നാം തവണ ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് ഹാജരാകാൻ SIT നോട്ടിസ് നൽകിയിരുന്നു. വിഗ്രഹ കടത്ത് സംഘവുമായി ബന്ധപ്പെട്ട വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിർണായകമായ അന്വേഷണം നടത്തുകയാണ് എസ്ഐടി.
ഡിണ്ടിഗൽ സ്വദേശി ഡി മണിയെന്ന ബാലമുരുകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെയും സുധീഷ് കുമാറിനെയും എസ്ഐടി സംഘം ജയിലിൽ എത്തി ഇന്നലെ ചോദ്യം ചെയ്തിരുന്നു
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള, മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ ഇന്ന് മൂന്നാം തവണ ചോദ്യം ചെയ്യും





































