കൊച്ചി. വർണാഭമായ ട്രീ ലൈറ്റ് കാഴ്ച്ചയിൽ ഫോർട്ട് കൊച്ചി.മഴമരത്തിൽ വിവിധതരം ലൈറ്റുകൾ ഒരുക്കി യുവാക്കൾ.ആയിരങ്ങളാണാണ് ട്രീലൈറ്റ് കാണാനെത്തിയത്

വെളി മൈതാനത്തെ കൂറ്റൻ മഴ മരം ക്രിസ്മസ് ട്രീയായി അണിഞ്ഞൊരുങ്ങിയത് കൊച്ചിയിലെ വലിയ ആകർഷണമാണിപ്പോൾ.
പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചിയിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങളുടെ പ്രധാന ആകർഷണമാണ് ഈ മഴമരം.നൈറ്റ് യുണൈറ്റഡ് എന്ന യുവാക്കളുടെ കൂട്ടായ്മയാണ് 26–ാം വർഷമായി മരം അണിയിച്ചൊരുക്കുന്നത്.ഒന്നര ലക്ഷം സീരിയൽ ബൾബുകൾ, 100 മണികൾ, 50 എൽഇഡി ബോളുകൾ, 100 എൽഇഡി നക്ഷത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് മരം വർണാഭമാക്കിയത്.ആയിരങ്ങളാണ് മഴമരം കാണാനെത്തിയത്
മഴമരം അണിഞ്ഞൊരുകിയതിന് ശേഷം DJയും ഉണ്ടായിരുന്നു.നിരവധി ആളുകളാണ് ഡിജെയുടെ ഭാഗമായത്































