തിരുവനന്തപുരം. കോർപ്പറേഷനിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ..
50 അംഗങ്ങളുള്ള ബിജെപിക്ക് ഭരണത്തിൽ എത്താൻ സ്വതന്ത്രന്റെ പിന്തുണ നിർണായകം ആയിരുന്നു.. 51 ആകുന്നതോടെ കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും..പിന്തുണയ്ക്ക് പിന്നിൽ ഡിമാൻഡുകൾ ഇല്ലെന്ന് പാറ്റൂർ രാധാകൃഷ്ണൻ..ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ കൂടെ നിൽക്കുക എന്ന തീരുമാനമെടുത്തു..തന്റെ വാർഡായ കണ്ണമൂലയുടെ വികസനത്തിനൊപ്പം നിൽക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകിയതായും പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു.





































