തിരുവനന്തപുരം :
ക്രൈസ്തവ ഐക്യ കൂട്ടായ്‌മയായ “പ്ലറോമ” യുടെ നേതൃത്വത്തിൽ വെള്ളയമ്പലം മാനവീയം വീഥിയിൽ നാല് ദിവസമായി സംഘടിപ്പിച്ച ക്രിസ്മസ് സാംസ്ക്കാരിക സംഗമം സമാപിച്ചു. ക്രിസ്തുമസ് പകർന്ന് നൽകുന്ന സ്നേഹവും സന്തോഷവും സമാധാനവും ഉൾക്കൊള്ളുവാൻ വ്യക്തികൾക്കും സമൂഹങ്ങൾക്കും കഴിയണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ബി ജെ പി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയൻ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ഷെവലിയർ ഡോ.കോശി എം ജോർജ് അധ്യക്ഷനായി.
രക്ഷാധികാരി റവ. അസറിയ ജോസഫ് സനൽകുമാർ, ജെറിൻ ദാസ് എന്നിവർ പ്രസംഗിച്ചു. ഫ്രീഡം മിനിസ്ടി, ബ്ലസിംഗ് ടുഡേ എന്നിവരുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ഉൾപ്പെടെ ക്രിസ്തുമസുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു.ജന പങ്കാളിത്വം കൊണ്ടും പരിപാടികളുടെ ഗുണമേന്മ കൊണ്ടും സംഗമം ശ്രദ്ധേയമായി.




































