ക്രിസ്മസ് രാവില്‍ വൻ മോഷണം, കവർന്നത് 60 പവൻ സ്വർണം

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ മോഷണം. തൊഴുക്കല്‍ കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. അറുപത് പവന്‍ കവര്‍ന്നു.

ബുധനാഴ്ച വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലാണ് മോഷണം നടന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്നാണ് നിഗമനം.
ഷൈന്‍ കുമാറിന്റെ ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കിടപ്പുമുറിയുടെ അലമാറയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. ഷെനിന്റെ വിദേശത്തുള്ള സഹോദരിയുടെ ആഭരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ഇതുള്‍പ്പെടെയാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here