ക്രിസ്മസിനെ വരവേറ്റ് വിശ്വാസികൾ. ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് കോഴിക്കോട് രൂപതാ ആർച്ചുബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി ഇന്നും വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും
തിരുപ്പിറവി ദിനമായ ക്രിസ്മസ് ദിനത്തിൽ തലസ്ഥാനത്തും വർണ്ണാഭമായ ആഘോഷങ്ങൾ.വിവിധ സഭകളുടെ നേതൃത്വത്തിൽ ദേവാലയങ്ങളിൽ ഇന്നലെ പ്രത്യേക പ്രാർത്ഥനകൾ നടന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിശ്വാസികളാണ് ദേവാലയങ്ങളിലേക്ക് ഒഴുകിയെത്തിയത്. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സഭ കർദിനാൾ മാർ ബസേലിയോസ് കാതോലിക്ക ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്രിസ്തുമസ് സന്ദേശത്തിൽ പാലക്കാട്ട് കരോൾ സംഘത്തിന് നേരെ ഉണ്ടായ അതിക്രമത്തെ ക്ലീമിസ് ബാവ അപലപിച്ചു.പട്ടം സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ കുർബാന ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കാർമികത്വം വഹിച്ചു.ഇന്നും വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാകും. നഗരത്തിൽ ഉടനീളം വർണ്ണാഭമായ ദീപാലങ്കാരങ്ങളും ആഘോഷപരിപാടികളുമാണ് ക്രിസ്മസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

സഭാ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ ക്രിസ്മസ് തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി.പ്രത്യാശയുടെ തീർത്ഥാടകരായ മുൻപോട്ട് പോകാനും , പുൽകൂടുനും നക്ഷത്ര വിളക്കുകൾക്കും മതമില്ലെന്ന് പാഠമാണ് കേരളം നൽകുന്നതെന്ന് ക്രിസ്മസ് സന്ദേശമായി മാർ റാഫേൽ തട്ടിൽ പറഞ്ഞു.






























