തിരുവനന്തപുരം. ശബരിമല സ്വർണ്ണ കൊള്ള കേസിലെ പ്രതികളും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം പ്രചരണ വിഷയമാക്കാൻ CPIM.
സ്വർണ്ണ കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ബെല്ലാരി സ്വദേശി ഗോവർദ്ധനും എങ്ങനെ സോണിയാഗാന്ധിയെ കാണാൻ സാധിച്ചു എന്ന ചോദ്യമുയർത്തി ആയിരിക്കും സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചരണം. കോൺഗ്രസ് എംപിമാരായ ആൻേറാ ആൻറണി, അടൂർ പ്രകാശ് എന്നിവർക്ക് പ്രതികളുമായുള്ള ബന്ധം എന്താണെന്ന ചോദ്യവും സിപിഐഎം ഉന്നയിക്കും. സോണിയ ഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ ഇന്നലെ രംഗത്ത് വന്നിരുന്നു. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടി നേതാക്കളായ എ പത്മകുമാറും , എൻ വാസുവും അറസ്റ്റിൽ ആയത് സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തിൽ ആക്കിയിരുന്നു. ഇത് മറികടക്കാൻ ആണ് സോണിയ ഗാന്ധിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്
Home News Breaking News സ്വർണ്ണ കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ബെല്ലാരി സ്വദേശി ഗോവർദ്ധനും എങ്ങനെ സോണിയാഗാന്ധിക്കൊപ്പം പടമെടുത്തു പിടിവളളി...




































