കൊച്ചി കോർപ്പറേഷൻ മേയർ, പരക്കെ അസംതൃപ്തി

Advertisement

കൊച്ചി. കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി.

വി.കെ മിനിമോളെയും ഷൈനി മാത്യുവിനെയും മേയർ സ്ഥാനത്തേക്കു പരിഗണിച്ചു.
ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തി. സാമൂഹ്യ മാധ്യമത്തിൽ ദീപ്തിക്ക് പിന്തുണ നൽകി മുതിർന്ന നേതാക്കൾ. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾക്ക് സാധ്യത. ഡെപ്യൂട്ടി മേയർ പദവിയിൽ കൂടിയാലോചന നടത്താത്തതിൽ ലീഗിലും കടുത്ത അതൃപ്തി. ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും.

ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ് രംഗത്തുണ്ട്
കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ സുതാര്യതയില്ലായിരുന്നു

KPPC മാനദണ്ഡം പാലിക്കാതെയാണ്
മേയറേ തിരഞ്ഞെടുത്തത്
നേതൃത്വം നൽകിയവർ മറുപടി പറയണം

തനിക്ക് കൗൺസിലർമാരുടെ പിന്തുണയില്ല എന്ന് പറയുന്നത് അംഗീകരിക്കനാകില്ല

കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ പറ്റിയില്ല

സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കിൽ
തീരുമാനം മറ്റൊന്ന് ആയേനെ

സ്ത്രീ സംവരണത്തിലൂടെ രാഷ്ട്രീയത്തിൽ വന്നത് അല്ല, എന്നാൽ നിരാശയില്ല.
രണ്ട് മേയർമാർക്കും പൂർണ പിന്തുണ നൽകുമെന്നും ദീപ്തി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here