തിരുവനന്തപുരം.തദ്ദേശ തോൽവി: CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം
ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ
വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കാറിൽ എത്തിയത് തെറ്റ്
വെള്ളാപ്പള്ളിയുടെ പ്രസ്താവനകളും ദോഷം ചെയ്തതായി വിമർശനം
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തെറ്റില്ല. എന്നാൽ അവിടെ യോഗി ആദിത്യ നാഥിൻ്റെ ആശംസ വായിക്കുന്നതിൻ്റെ രാഷ്ട്രീയം എന്താണെന്ന് നേതാക്കൾ
എല്ലാം ഭരണത്തിന് വിട്ടു കൊടുത്ത് പാർട്ടി മാറിനിൽക്കുന്നതിൻ്റെ കുഴപ്പമാണിതെന്നും വിമർശനം
മേയർക്കെതിരെ മുൻ മേയർ
മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച് മുൻ മേയറും MLA യുമായ വി.കെ പ്രശാന്ത്
CPIM ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം. മേയർ എന്ന നിലയിലുള്ള ആര്യയുടെ പ്രവർത്തനം ശരിയായില്ല. മേയർ ജനകീയമായി പ്രവർത്തിക്കണമായിരുന്നു
ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും വി കെ. പ്രശാന്ത്.
മന്ത്രിമാരുടെ ഓഫീസിന് എതിരെ വിമർശനം
വിമർശനം CPIM ജില്ലാ കമ്മിറ്റിയിൽ
” മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ മുന്നിൽ പോയി ഓഛാനിച്ച് നിൽക്കേണ്ട ഗതികേടിലാണ് MLA മാർ”
കെ.എ. ആൻസലൻ MLAയാണ് മന്ത്രിമാരുടെ ഓഫീസുകളെ വിമർശിച്ചത് ” തോൽപ്പിച്ചത് വിഭാഗീയത “തിരുവനന്തപുരത്തെ തോൽവിക്ക് കാരണം വിഭാഗീയത എന്ന് വിമർശനം
ജില്ലയിലെ പാർട്ടിയിൽ വിഭാഗീയത രൂക്ഷമെന്ന് എസ് പി ദീപക്
വിഭാഗീയത കൊണ്ടാണ് നഗരസഭയിൽ തോറ്റുപോയതെന്നും ദീപക്
തിരുവനന്തപുരം നഗരസഭയിൽ
മുതിർന്ന നേതാവ് തിരുവനന്തപുരം നഗരസഭയിൽമത്സരിക്കാത്തത് തിരിച്ചടിയായെന്ന് വിമർശനം
സ്വീകാര്യതയുള്ള മുതിർന്ന നേതാവ് മത്സരിക്കണമായിരുന്നു
സംഘടനാപരമായ ദൗർബല്യങ്ങളാണ്
തോൽവിക്ക് കാരണമെന്നും കരമന ഹരി





































