ശബരിമലയിൽ കേരളീയ സദ്യ ഇന്നുമുതൽ. പായസമുൾപ്പെടെയുളള വിഭവ സമൃദ്ധമായ സദ്യയാണ് വിതരണം ചെയ്യുക. മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ
89,378 തീർത്ഥാടകർ ദർശനം നടത്തി. ഇന്ന് പുലർച്ചെ
6 മണിവരെ 21708പേരെത്തി. സ്പോട്ബുക്കിംഗ് വഴി പതിനെട്ടാം പടി ചവിട്ടിയത്
3902പേരാണ്. മണ്ഡല പൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള ഘോഷയാത്ര മറ്റന്നാൾ ആറന്മുളക്ഷേത്രത്തിൽ നിന്നും പുറപ്പെടും. 27 നാണ് മണ്ഡല പൂജ.





































