ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും

Advertisement

തിരുവനന്തപുരം: യുവാവിനെ പൊലീസ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായാണ് പരാതി. മർദ്ദനമേറ്റത് നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനാണ്. മണ്ണന്തല പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്നാണ് ആരോപണം. മർദനമേറ്റയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാല്‍ ഇയാളെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ച് ഭാര്യയേയും മക്കളെയും ഇയാൾആക്രമിച്ചെന്ന് പൊലീസിന് പരാതി കിട്ടിയിരുന്നു. ഭാര്യയുടെ പരാതിയിലാണ് ഇയാളെ പിടികൂടാൻ പൊലീസ് എത്തിയത്. പൊലീസിനെ ആക്രമിച്ച് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മ‍ർദനത്തില്‍ ഇയാൾ പരാതി നല്‍കിയിട്ടില്ല. നാളെ കമ്മീഷണർ ഓഫീസിൽ പരാതി നൽകുമെന്നാണ് പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here