കൊച്ചി. നഗരത്തിൽ റിട്ടയേർഡ് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ (70) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പകൽ മുഴുവൻ വീട്ടിൽ വനജ തനിച്ചായിരുന്നു.
രാത്രി ഒമ്പതരയോടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.





































