തിരുവനന്തപുരം. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു…മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം..മികച്ച സംവിധാനത്തിനുള്ള രജത ചകോരം.. മികച്ച ജനപ്രിയ ചിത്രമുൾപ്പടെയുള്ളവക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്… നിശാഗന്ധിയിൽ നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
എട്ടുദിവസം തലസ്ഥാനനഗരിക്ക് ലോകസിനിമയുടെ കാഴ്ചകൾ സമ്മാനിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു…മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ജാപ്പനീസ് ചിത്രമായ ടു സീസൺ ടു സ്‌ട്രെയിഞ്ചേഴ്‌സ്
കരസ്ഥമാക്കി. മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ഷാഡോ ബോക്സ് സംവിധാനം ചെയ്ത സൗമ്യനന്ത സഹി, തനുശ്രീ ദാസ് എന്നിവർക്ക് ലഭിച്ചു. സ്പാനിഷ് ചിത്രം ‘ബിഫോർ ദി ബോഡി’ ഒരുക്കിയ കരിന പിയാസ, ലൂസിയ ബ്രാസിലസ് എന്നിവരാണ് മികച്ച സംവിധായകർ. ഷാഡോ ബോക്സിലെ അഭിനയത്തിന് തിലോത്തമ ഷോം സ്പെഷ്യൽ ജൂറി മെൻഷനും അർഹയായി.
മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് നേടി. മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തത് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത തന്തപ്പേര് എന്ന ചലച്ചിത്രമാണ്…
Home News Breaking News ടു സീസൺ ടു സ്‌ട്രെയിഞ്ചേഴ്‌സ് സുവർണ ചകോരം നേടി,മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു




































