കൊച്ചി.മസാല ബോണ്ട് കേസില്‍ ഇ ഡി ക്ക് താൽകാലിക ആശ്വാസം. കിഫ്‌ബിയ്ക്ക് അയച്ച ഇഡി നോട്ടിസില്‍ സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് രണ്ടാഴ്ചത്തേക്ക് തടഞ്ഞു.
കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി അഞ്ചുവരെയാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതോടെ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ടു പോകാം. ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്ന് കിഫ്ബി കോടതിയില്‍ വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ കാരണം കാണിക്കൽ നോട്ടിസ് മാത്രമാണ് നൽകിയിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ ഹർജി അപക്വമാണെന്നും നിലനിൽക്കുന്നതല്ലെന്നുമായിരുന്നു അപ്പീലില്‍ അപീലിൽ ഇഡിയുടെ വാദം.






































