കത്തിയമർന്ന കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്യേഷണം തുടരുന്നു, മരിച്ചത് കാറുടമയോ

Advertisement

പാലക്കാട് .ധോണിയിൽ കത്തിയമർന്ന കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്യേഷണം തുടരുന്നു . മുണ്ടൂർ വേലിക്കാട്
സ്വദേശി പോൾ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് വൈകീട്ട് ഇന്നലെ നാലുമണിയോടെ ആളൊഴിഞ്ഞ മേഖലയിൽ വെച്ച് കത്തിയത്. എന്ന് മൃതദേഹം പോൾ ജോസഫിന്റെതാണെന്നാണ് സംശയം.എന്നാൽ ശാസ്ത്രീയ പരിശോധന ഫലം വരുമ്പോഴേ പൂർണ സ്ഥിരികരണമാകൂ. അഗ്നി രക്ഷാ സേനയെത്തി തീയണച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കാറിൽ കൂടിയ അളവിൽ പെട്രോൾ ഉണ്ടായിരുന്നു. ഇതോടെ  ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഹേമാംബിക പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here