തിരുവന്തപുരം. ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ മുൻ എംഎൽഎയും ഇടതു സഹയാത്രികനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ WCC.
ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന വീഴ്ച. സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസി പ്രതിഷേധം അറിയിച്ചത്. അതിരുടെ പിടി കുഞ്ഞുമുഹമ്മദ് നൽകിയ മുൻകൂർ ജാമിയ അപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്
































