പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ,ജയിൽ DIG എം കെ  വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും

Advertisement

തിരുവനന്തപുരം. പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ചെയ്തെന്ന കണ്ടെത്തലിൽ ജയിൽ DIG എം കെ  വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും . പത്തിലധികം തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും,  അനധികൃത പരോൾ അനുവദിച്ചെന്നും  ആണ് വിജിലൻസിന്റെ കണ്ടെത്തൽ .തടവുകാർക്ക് ലഹരി എത്തിച്ചോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട് .ജയിൽ ഡിഐജിക്ക് എതിരെ ഇന്നലെയാണ് വിജിലൻസ് കേസെടുത്തത്


കൈക്കൂലി വാങ്ങി ചട്ടങ്ങള്‍ അട്ടിമറിച്ച് പല പ്രതികള്‍ക്കും ഡിഐജി എംകെ വിനോദ് കുമാർ  അനധികൃത പരോള്‍ നൽകി. പത്തിലധികം തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. പണം കൈമാറിയ പ്രതികൾക്ക് പിന്നീട് പരോൾ ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗൂഗിൾ പേ വഴിയും ഏജൻറ് മുഖേനയും ആയിരുന്നു പിരിവ്. വിനോദ് കുമാറിന്റേതിന് പുറമേ ബന്ധുക്കളുടെ അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലഹരി ഉള്‍പ്പടെ ജയിലിലേക്ക് കടത്താന്‍ സഹായിച്ചതായും സംശയിക്കുന്നു.
തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു. വിനോദ്
കുമാറിൻെറ വഴിവിട്ട നടപടികൾ  മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ്  കണ്ടെത്തൽ. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻ്റാക്കി പണം വാങ്ങിയതിലും തെളിവ് ലഭിച്ചു. ഡിഐജിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോർട്ട് പരിഗണിച്ചായിരിക്കും അച്ചടക്കനടപടി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here