തിരഞ്ഞെടുപ്പിലെ  കനത്ത തിരിച്ചടിയുടെ കാരണങ്ങൾ ചർച്ചചെയ്യാൻ LDF നേതൃ യോഗം ഇന്ന്

Advertisement

തിരുവനന്തപുരം. ഭരണവിരുദ്ധ വികാരം  തിരിച്ചടിയായെന്ന സിപിഐ വിലയിരുത്തലിനിടെ
തിരഞ്ഞെടുപ്പിലെ  കനത്ത തിരിച്ചടിയുടെ കാരണങ്ങൾ ചർച്ചചെയ്യാൻ LDF നേതൃ യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് ഫലം  ചർച്ചചെയ്ത സിപിഎം ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ശബരിമല  ബാധിച്ചോ എന്ന് ഇപ്പോൾ പറയാൻ ആകില്ല എന്നുമാണ് നിലപാടെടുത്തത്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന  സിപിഐ സംസ്ഥാന നിർവാഹസമിതി തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം ഭരണവിരുദ്ധ വികാരമാണ് എന്നാണ്  വിലയിരുത്തിയത്. ശബരിമല സ്വർണ്ണകൊള്ള
വിവാദവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ ചോർന്നില്ലെന്നുള്ള സിപിഎം നിലപാടും സിപിഐ നിർവാഹസമിതി തള്ളി.

ന്യൂനപക്ഷ വോട്ടുകളിൽ ഏകീകരണം ഉണ്ടായെന്നും അത് യുഡിഎഫിന് അനുകൂലമായെന്നുമാണ് സിപിഐ  നേതൃ യോഗത്തിൽ ഉയർന്ന ചർച്ച. രാവിലെ പത്തരയ്ക്ക് ചേരുന്ന എൽഡിഎഫിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടക്കും. സിൽവർ ലൈൻ പദ്ധതിയുടെ ബദലായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റവും മുന്നണി യോഗത്തിൽ അവതരിപ്പിക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here