പാലക്കാട് . സി പി എം സ്ഥാനാർത്ഥി ബിജെപിയുടെ വിജയാഹ്ളാദ റാലിയിൽ ഹൃത്തം ചെയ്ത് പോയതിൻ്റെ ക്ഷീണത്തിന് പിന്നാലെ മുതിർന്ന സിപിഎം നേതാവും നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ സ്വീകരിച്ചു.അതെ സമയം തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലേ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി സിപിഐഎം സ്ഥാനാർഥി ആയിരുന്ന അഞ്ചു സന്ദീപ് രംഗത്തെത്തി.
20 വർഷത്തിൽ അധികമായി സിപിഐഎം പാർട്ടി പ്രവർത്തകനാണ് ബാലഗംഗാധരൻ. ആറുവർഷം ബ്രാഞ്ച് സെക്രട്ടറിയായി 20 വർഷത്തോളം ബ്രാഞ്ച് അംഗമായും പ്രവർത്തിച്ചു. നിലവിൽ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ആണ്. എന്നാൽ പാർട്ടി വ്യക്തിയധിഷ്ടിതം എന്ന് ആരോപിച്ചു കൊണ്ടാണ് ബാലഗംഗാധരൻ പാർട്ടി വിട്ടത്.സത്യം പറഞ്ഞതിന് പാർട്ടി പലപ്പോഴും മാറ്റി നിർത്തിയെന്നും മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായിയാണ് ബിജെപിയിൽ ചേർന്നഅതെന്നും ബാല ഗംഗാധരൻ
ബാലഗംഗാധരനെ BJP ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ സ്വീകരിച്ചു.അതേസമയം
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർടിക്ക് വലിയ തിരിച്ചടി ഉണ്ടായ മണ്ണാർക്കാട് നഗരസഭയിൽ പരാജയപ്പെട്ടതിന് പിന്നാലേ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി സിപിഐഎം സ്ഥാനാർഥി ആയിരുന്ന അഞ്ചു സന്ദീപ്. പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡ് നമ്പിയംപടിയിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർത്ഥിയായിരുന്നു അഞ്ജു. തോറ്റതിന് പിന്നാലേ നേരെ പോയത് ബിജെപിയുടെ ആഹ്ലാദ പരിപാടിയിൽ പങ്കെടുക്കാനാണ്.വിവാദമയത്തോടെ വിശദീകരണം ഇങ്ങനെ
സൗഹൃദത്തിന്റെ പുറത്തെന്നും മരിക്കുന്നത് വരെ സഖാവായിരിക്കും എന്നും ആണ് അഞ്ജുവിന്റെ വിശദീകരണം
Home News Breaking News സി പി എമ്മുകാർ നൃത്തം വച്ചു ബി ജെ പി യിലേക്കോ? പാലക്കാട് മുതിർന്ന സിപിഎം...





































