തിരുവനന്തപുരം.തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ തോൽവിക്ക്
കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
ശബരിമല സ്വർണക്കൊളളയും ഫലത്തെ
സ്വാധീനിച്ചിട്ടില്ലെന്നാണ് സംസ്ഥാന
സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ.
ജില്ലാ ഘടകങ്ങൾ യോഗം ചേർന്ന് തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കാനാണ്
ധാരണ.27ന് ചേരുന്ന സംസ്ഥാന സമിതി ഫലം
വിലയിരുത്തി തിരുത്തൽ നടപടികൾ
തീരുമാനിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷക്കപ്പുറമുളള
തിരിച്ചടി ഉണ്ടായെങ്കിലും ജനവിധി സർക്കാരിന്
എതിരല്ലെന്നാണ് സിപിഐഎം സംസ്ഥാന
സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ.ഭരണ
വിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിൽ രാഷ്ട്രീയ വോട്ടിങ്ങ് നടക്കുന്ന ജില്ലാ പഞ്ചായത്തിൽ പകുതിയും നേടാൻ സാധിക്കില്ലായിരുന്നുവെന്നാണ്
വാദം
ശബരിമല സ്വർണക്കൊളളയും മുന്നണിക്കെതിരായ
ജനവിധിയെ സ്വാധീനിച്ചതായി സിപിഐഎം
കാണുന്നില്ല.ശബരിമല സ്വർണക്കൊളള സ്വാധീനം
ചെലുത്തിയിരുന്നെങ്കിൽ ബിജെപി ഇതിലും വലിയനേട്ടം ഉണ്ടാക്കുമായിരുന്നു എന്നാണ് പാർട്ടിയുടെ തിയറി
ന്യൂനപക്ഷ വോട്ടുകൾ എതിരായെന്ന് വിലയിരുത്താനും
സിപിഎം തയാറല്ല.തോൽവിയുടെ കാരണങ്ങൾ
പരിശോധിക്കാൻ സംസ്ഥാന നേതൃത്വത്തിൻെറ
സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റികൾ ചേരും.ജില്ലാ
യോഗങ്ങൾക്ക്ശേഷം ഈമാസം 27നും 28നും
ചേരുന്ന സംസ്ഥാന സമിതി ഫലം വിശദമായി
വിലയിരുത്തി അന്തിമ നിഗമനങ്ങളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.





































