തിരുവനന്തപുരം.കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രദർശനനഗരിയിലെത്തിയാൽ ചലച്ചിത്ര മേളയിലെ മുപ്പത് വർഷത്തെ
സിനിമ പാരമ്പര്യം തൊട്ടറിയാം.എക്സ്പീരിയൻസിയ എന്ന പേരിൽ ചലച്ചിത്ര അക്കാദമിയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
1994-ൽ കോഴിക്കോട് ആദ്യമായി തിരികൊളുത്തിയ സിനിമാ പ്രണയത്തിൻ്റെ വെളിച്ചം ഇന്നും അതേ ശോഭയിൽ ഈ പവലിയനിൽ പ്രതിഫലിക്കുന്നുണ്ട്.
ആദ്യ ചലച്ചിത്രോത്സവത്തിന്റെ പ്രദർശന ചിത്രങ്ങൾ,ലോകം വാഴ്ത്തിയ സംവിധായകരുടെ കാലഘട്ടങ്ങൾ,കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകൾ ഡെലിഗേറ്റ് ഐഡി എന്നിവയും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ബാറ്റിൽഷിപ്പ് പൊട്ടംകിൻ കാഞ്ചനസീത ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ പോസ്റ്ററുകൾ സിനിമയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നു.
ഗോദാർദ് മുതൽ എംടി, പി എൻ മേനോൻ, ശാരദ ഉൾപ്പെടെയുള്ളവരുടെ ഒറ്റ ഫ്രെയിം പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്.
എക്സ്പീരിയൻസിയ എന്ന പേരിൽ മേളയുടെ ചരിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത് ചലച്ചിത്ര അക്കാദമിയാണ്…..
































