തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ സംഘർഷം

Advertisement



കണ്ണൂർ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ സംഘർഷം.
തിരുവനന്തപുരം, കോഴിക്കോട് കണ്ണൂർ, വയനാട് ജില്ലകളിൽ ആണ് സംഘർഷം ഉണ്ടായത്. വയനാട്ടിലെ തിരുനെല്ലിയിൽ ആഹ്ലാദപ്രകടനത്തിനിടെ സിപിഐഎം പ്രവർത്തകർ വർഗീയ പരാമർശം നടത്തിയതായും പരാതിയുണ്ട്.


കണ്ണൂരിൽ തെരഞ്ഞെടുപ്പ് ദിവസം തുടങ്ങിയ ആക്രമണത്തിന് ഇനിയും അറുതിവന്നിട്ടില്ല. പാനൂർ പാറാട് സിപിഎം പ്രവർത്തകർ വടിവാളുമായി കോൺഗ്രസ്‌ പ്രവർത്തകന്റെ വീട് കയറി ആക്രമണം നടത്തി. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്


പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ  44ആം വാർഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു.  UDF സ്ഥാനാർഥിയായിരുന്ന പി കെ സുരേഷിന്റെ കാനായിലെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു. ബിജെപി പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി വിജേഷ് കെവിയുടെ വീട്ടിൽ റീത്തുവച്ചു. രാമന്തളിയിൽ മഹാത്മാഗാന്ധി പ്രതിമയുടെ മൂക്ക് തകർത്തു.തെരഞ്ഞെടുപ്പ് വിജയത്തിനിടെ കിളിമാനൂരിലുണ്ടായ സംഘർഷത്തിൽ 6 കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.കോഴിക്കോട് ചേമഞ്ചേരിയിൽ സേവാ കേന്ദ്രം തകർത്തു. സേവാ കേന്ദ്രം നിൽക്കുന്ന ഏഴാം വാർഡിൽ സിപിഐഎം പരാജയപ്പെട്ടതിന്റെ  തുടർച്ചയാണ് ആക്രമണമെന്ന് ബിജെപി ആരോപിച്ചു.വയനാട് മുള്ളന്‍കൊല്ലിയില്‍ വിജയാഹ്ലാദപ്രകടനത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.മാടപ്പള്ളിക്കുന്ന് ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടി.സുരഭിക്കവലയിലും പട്ടാണിക്കൂപ്പിലും പാടിച്ചിറയിലും സംഘര്‍ഷം. തിരുനെല്ലിയിൽ ആഹ്ലാദപ്രകടനത്തിനിടെ സിപിഐഎം പ്രവർത്തകർ വർഗീയ പരാമർശം നടത്തിയതായി പരാതിയുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here