ശബരിമല സന്നിധാനത്ത് ട്രാക്ടർ ഭക്തർക്കിടയിലേക്ക് പാഞ്ഞു കയറിയ സംഭവം പരക്കെ ഞെട്ടലായി . മലയാളിയടക്കം 9 പേർക്ക് ആണ് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരുക്കേറ്റവരെ കോട്ടയം, കോന്നി മെഡിക്കൽ കോളേജുകളിലും പമ്പയിലെ ആശുപത്രിയിലുമായ് പ്രവേശിപ്പിച്ചു.
വൈകിട്ട് 6: 10 നായിരുന്നു അപകടം. ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുകയായിരുന്ന ഭക്തർക്ക് മേൽ മാലിന്യം കയറ്റി വന്ന ട്രാക്ടർ നിയന്ത്രണം വിട്ടു പാഞ്ഞു കയറുകയായിരുന്നു. ഇടുക്കി സ്വദേശി 69 കാരനായ രാധാകൃഷ്ണൻ, തമിഴ്നാട് വില്ലുപുരം സ്വദേശികളായ 24 വയസുള്ള വീരമണി 41 കാരൻ ആനന്ദവേൽ,
ആന്ധ്രാ സ്വദേശികളായ വീരറെഢി,10വയസുള്ള ധ്രുവൻ റെഢി, നിധീഷ് റെഢി, 62 കാരി സുനിത, 64 വയസുകാരി ത്വൽസമ്മ എന്നിവർക്കാണ് പരുക്കേറ്റത്.
പരിക്കേറ്റവരെ സന്നിധാനം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം നൽകി. ഗുരുതര പരുക്കേറ്റ രാധാകൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജിലേക്കും വീരമണിയെ കോന്നി മെഡിക്കൽ കോളജിലേക്കും മാറ്റി.
കനത്ത മഴയിൽ ട്രാക്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും സന്നിധാനം സ്പെഷ്യൽ ഓഫീസർ പി.ബാലകൃഷ്ണൻ
ട്രാക്ടർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Home News Breaking News സന്നിധാനത്ത് ട്രാക്ടർ ഭക്തർക്കിടയിലേക്ക് പാഞ്ഞു കയറിയ സംഭവം പരക്കെ ഞെട്ടലായി





































