സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ‘മായാവി’ക്ക് നിരാശ

Advertisement

സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ‘മായാവി’ക്ക് നിരാശ. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം വാര്‍ഡ്  എടയാര്‍ വെസ്റ്റില്‍ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ വി. യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ 149 വോട്ടിനാണ്  ഇവിടെ ജയിച്ചത്. 

മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയാണ് മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്‍റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ബാലരമയിലെ മായാവിയോട് ചേര്‍ത്ത് കൂട്ടുകാരാണ് മായയെ അങ്ങിനെ വിളിച്ചു തുടങ്ങിയത് .
സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here