തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം തുടര്‍ന്ന് എല്‍ ഡി എഫ്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂറിലേക്ക് കടന്നപ്പോള്‍ തുടക്കം മുതല്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ലീഡ് നിലയില്‍ ബഹുദൂരം മുന്നിലാണ് എല്‍ ഡി എഫ്. ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് എല്‍ഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുന്നത്
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ആറ് മാസങ്ങള്‍ക്കിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ ഭൂരിഭാഗം ഗ്രാമ പഞ്ചായത്തുകളിലും ഭരണം പിടിച്ച് മുന്നേറ്റമുണ്ടാക്കാം എന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ നിലവിലെ കണക്കുകള്‍ യുഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. നിലവില്‍ 196 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ലീഡ്.



































