മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈ കോടതി ഉത്തരവിലെ  ഭാഗം സ്റ്റേ ചെയ്ത് സുപ്രീംകോടതി

Advertisement

ന്യൂഡെൽഹി. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈകോടതി ഉത്തരവിലെ ഭാഗം സ്റ്റേ ചെയ്ത് സുപ്രീംകോടതി.മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും കോടതിയുടെ ഉത്തരവ്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം എന്നും കോടതി അറിയിച്ചു.വഖഫ് സംരക്ഷണവേദിയുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഉത്തരവ് അധികാരപരിധി മറികടന്നാണ് കേരള ഹൈക്കോടതി നടത്തിയത് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അല്ലേ അപ്പീൽ  നൽകേണ്ടിയിരുന്നതെന്നും കോടതി ചോദിച്ചു. ഇതോടെയാണ് മുനമ്പം വഖഫ് ഭൂമിയെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.മുനമ്പം സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.മുനമ്പം ഭൂമി തർക്കത്തിൽ ജസ്റ്റിസ്‌ സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്ന് ജസ്റ്റിസ് മാരായ മനോജ് മിശ്ര ഉജ്ജ്വൽ ഭൂയൻ എന്നിവരുടെ ബഞ്ച് നിർദേശിച്ചു. കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിനും സംസ്ഥാന വഖഫ് ബോർഡിനും കോടതി നോട്ടീസ് നൽകി.ആറാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം.ഹർജിക്കാർക്കൊപ്പം എന്ന് സംസ്ഥാന  വഖഫ് ബോർഡ് കോടതിയെ അറിയിച്ചു.ഹൈകോടതിക്ക് വഖഫ് ഭൂമി അല്ലെന്ന് തീർപ്പ് കൽപ്പിക്കാൻ അവകാശം ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജി നൽകിയവർ നേരിട്ടുള്ള കക്ഷികൾ അല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി.വിഷയത്തിൽ വിശദമായ വാദം കേൾക്കാം എന്നറിയിച്ച കോടതി ഹർജി അടുത്തമാസം 27ന് പരിഗണിക്കാനായി മാറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here